KERALA
മഴക്കെടുതി: മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ

തിരുവനന്തപുരം :മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി . വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും പതിനായിരം രൂപ വീതം നല്‍കും. ഈ സഹായത്തിന് അര്‍ഹരാകാന്‍ ക്യാമ്പില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. മുഴുവന്‍ വീടും തകര്‍ന്നവര്‍ക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷവും നല്‍കും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാന്‍ സാധിക്കാത്തവര്‍ക്ക് വാടക നല്‍കും. വീടുകളില്‍ വെള്ളം കയറി പ്രയാസം നേരിട്ടവര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കും. കടകളില്‍ വെള്ളം കയറിയവര്‍ക്ക് പതിനായിരം രൂപവീതം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.




