KERALATechnology

തോന്നിയപോലെ ഡാമുകൾ തുറക്കില്ല;മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക് , മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ കാലാവസ്ഥാ പ്രവചനവും ഫ്‌ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേക ‘ഡിസാസ്റ്റര്‍ റെസീലിയന്‍സ് പ്രോഗ്രാമിന്’ രൂപം നല്‍കും.

 

https://youtu.be/2NlPsy60VtM?si=3294yN38Xlfe9drI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close