
തമിഴ്നാട്:വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിയ്ക്കണമെന്ന പ്രമേയം നാളെ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിക്കും. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പാടണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെയാണ് ഈപ്രമേയം.ജൂലൈ ഒന്‍പതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിര്ദേശത്തിനെതിരായാണ് തമിഴ്നാട് ഈ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. ഔദ്യോഗിക പരിപാടികളില്‍ ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. എന്നാൽ2021 ഡിസംബര്‍ 12നാണ് തമിഴ് തായ് വാഴ്ത്ത് തമിഴ്നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത്.ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്ന കീഴ് വഴക്കം തുടരണമെന്ന പ്രമേയമാണ് നാളെ സഭയിലെത്തുക.



