
ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇ20 പെട്രോള്‍ നയത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംസ്‌കാരശൂന്യമായ പരാമര്‍ശം നടത്തി ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്ര.റെവയില്‍ നിന്ന് ഭോപ്പാലിലേക്കും കൊല്‍ക്കത്തയിലേക്കുമുള്ള പുതിയ വിമാന സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു എംപി വിവാദ പരാമര്‍ശം നടത്തിയത് മധ്യപ്രദേശിലെ റെവ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ജനാര്‍ദ്ദന്‍ മിശ്ര. ‘നിന്റെയൊക്കെ അച്ഛന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോള്‍ എന്നാണ് എഥനോള്‍ കലര്‍ത്തിയ പെട്രോളിനെ എതിര്‍ക്കുന്നവരോട് എംപി പരസ്യമായി ചോദിച്ചത്. .എഥനോള്‍ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടയിലാണ് എം.പി പ്രകോപിതനായത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 20 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഹൊര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷവും ഹൂതികളുടെ ഉപരോധവും കാരണം 18,000 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് ഇപ്പോള്‍ നാട്ടിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.




