INDIAVIDEOVIRAL

‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്നാട് നിയമസഭയില്‍ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി

ചെന്നൈ: തമിഴ്നാട്ടിലെ ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിയുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാര്‍ട്ടികളും നിയമസഭയില്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.തമിഴ്നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളില്‍ തമിഴക വെട്രി കഴകം സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

https://youtu.be/pPUUpEvWxvI?si=TFN4HGzFYWhtNaPn

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close