
തിരുവനന്തപുരം: ഡല്‍ഹില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികന് ടി ജി മോഹന്‍ദാസിന്റെ മൊബൈലില്‍ നിന്ന്അധിക്ഷേപ പരാമര്‍ശം നടത്തിയ വീഡിയോ കണ്ടെത്തി.ഇന്നലെ പൊലീസ് പിടിച്ചെടുത്ത ഫോണിലാണ് വീഡിയോ ഉള്ളത്. ടി ജി മോഹന്‍ദാസിനെ താമസിയാതെ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. അന്വേഷണവുമായി ടി ജി മോഹന്‍ദാസ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.ഇന്നലെയാണ് കേസില്‍ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ ഇയാളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ടി ജി മോഹന്‍ദാസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.




