KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ് : പെരുച്ചാഴി അപ്പുവുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് :   കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ തെളിവെടുപ്പ് നടത്തി.

മുഖ്യപ്രതി പെരുച്ചാഴി അപ്പു എന്ന പാറക്കൽ മുഹമ്മദിനെ ആണ് ആണ് തെളിവെടുപ്പിന് കൊണ്ടുവന്നത്*
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിൽകൊടുവള്ളി കവർച്ചാ സംഘത്തിൽപെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞ ആഴ്ച വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബെൽഗാമിൽ നിന്നു മാണ് കേരള – ഗോവ – കർണാടക പോലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഇയാളെ ബുധനാഴ്ച ആണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് . ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അന്വേഷണ സംഘാംഗത്തെ വധിക്കാൻ പദ്ധതിയിട്ടതിൽ ഇയാൾക്ക് പങ്കുള്ളതായി വ്യക്തമായതോടെ പ്രസ്തുത കേസിലേക്ക് ഇയാളെ പ്രതിചേർത്തതായി പോലീസ് അറിയിച്ചു. `

*മാഫിയാ തലവൻ*

നിരവധിതവണ കുഴൽപ്പണം കവർച്ച ചെയ്തും,നിരവധി റിസീവർമാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചും ഇയാളുടെ സംഘം മാറുകയായിരുന്നു. സംഘാംഗങ്ങൾക്ക് ലഹരിമരുന്നും , പണവും നൽകി ഇയാൾ കൂടെ കൊണ്ടുനടന്ന് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചു. ഇയാളുടെ സംഘങ്ങൾക്കെതിരെ ശബ്ദിക്കുന്ന ജനങ്ങളെ ഭയപ്പെടുത്തുകയും പലരെയും പണം കൊടുത്തു വശത്താക്കുകയും ചെയ്യും .സ്വർണവും പണവും കടത്തുന്നവർ നിയമപരമല്ലാതെ ചെയ്യുന്ന പ്രവർത്തി ആയതിനാൽ പരാതി നൽകാൻ മടിക്കും. ഇവർ ഇത്ര വളരാൻ കാരണം അതാണ് .നാട്ടിൽ കൂലിപ്പണിയുമായി നടന്ന മുഹമ്മദിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. കുപ്രസിദ്ധ ക്രിമിനൽ ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടു വന്നതോടെ കുഴൽപ്പണക്കാരുടെ കണ്ണിലുണ്ണിയായി ഇയാൾ മാറി. പിന്നീട് കുഴൽപ്പണ ഇടപാടുകൾ ലേക്ക് ഇയാൾ തിരിഞ്ഞു. ഇയാളുടെ സംഘത്തിൽ നിന്നും മൂന്ന് കോടിയോളം രൂപ വയനാട്ടിൽ നിന്ന് പോലീസ് പിടികൂടിയിട്ടും വീണ്ടും കുഴൽപ്പണ ഇടപാടുകളിൽ സജീവമായിത്തന്നെ ഇയാൾ നിലകൊണ്ടു .

*പാരലൽപോലീസിങ്ങ്*

ഇയാളുടെ ഗ്യാങ്ങിനെ ഒറ്റുന്ന വരെയും മറ്റേതെങ്കിലും ഗ്യാങ്ങിനെ ഒറ്റിയ വരെ കൈകാര്യം ചെയ്യാൻ അവരിൽ നിന്നും കൊട്ടേഷൻ ഏറ്റെടുത്തും, സ്വർണവുമായി മുങ്ങുന്ന റിസീവർ മാരെ തട്ടിക്കൊണ്ടുപോയി പോയി തടവിൽ പാർപ്പിക്കുവാനും സ്വർണ കടത്ത് കവർച്ച ചെയ്യുന്നവരെ തടവിൽ പാർപ്പിക്കാനും മൂന്നാംമുറ നടത്തി സ്വർണ്ണം റിക്കവറി നടത്തുന്ന നടപടികൾക്കായി കൊടുവള്ളിയിലും വയനാട്ടിലെ ചില റിസോർട്ടുകളിലും ബാംഗ്ലൂരിലും മറ്റു വിവിധ കേന്ദ്രങ്ങൾ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . അത്തരം കേന്ദ്രങ്ങളിൽ ‘ഗരുഡൻതൂക്കം’ , ” ഉരുട്ടൽ’ തുടങ്ങിയ പലവിധ പ്രാകൃത രീതികളും പ്രയോഗിക്കാറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടുവള്ളി കാരനായ CI എന്നറിയപ്പെടുന്ന ഇയാളുടെ കൊടും ക്രിമിനൽ ആയ കൂട്ടാളി പോലീസ് യൂണിഫോമിൽ പോലീസ് എന്ന വ്യാജേന രംഗ പ്രവേശനം ചെയ്തു ഇരകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇയാളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.

*ഓപ്പറേഷന് തോക്കും*

ഇയാളുടെ പല ഗുണ്ടാ ഓപ്പറേഷനുകൾക്കും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയത് ലൈസൻസില്ലാത്ത തോക്കു മായാണെന്ന് പോലീസ് സംശയിക്കുന്നു. തോക്ക് കണ്ടെത്തുന്നതിനുള്ള നടപടികൾ പോലീസ് കൈക്കൊണ്ടിട്ടുണ്ട്. ഇയാളുടെ ഭാര്യ വീട്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ആയിരുന്നു തെളിവെടുപ്പ് നടത്താൻ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close