കോഴിക്കോട്: മാൽമിയരകത്ത് ഷാഹുൽ ഹമീദ് (72) സൗത്ത് ബീച്ച് റോഡ് പെട്രോൾ പമ്പിന് മുൻവശമുള്ള ‘ഫദൽ’ വസതിയിൽ നിര്യാതനായി.
പരേതനായ പൊന്മിണിച്ചിൻ്റകം മമ്മദ് കോയയുടെ മകനാണ്.
ഭാര്യ: പന്തക്കലകം റുഖിയ.
മക്കൾ: ഫൈറൂസ്, പരേതയായ സിനോബിയ (കരിപ്പൂർ വിമാനപകടത്തിൽ മരണപ്പെട്ടത്).
മരുമക്കൾ: കൊയസ്സൻ വീട്ടിൽ അബ്ദുള്ള കോയ, ചെറുവീട്ടിൽ അലി (ഇരുവരും ദുബൈ).
സഹോദരങ്ങൾ: എം. ഹസ്സൻകോയ, അഹമ്മദ് കോയ, പരേതരായ ഹംസക്കോയ, ഉസ്മാൻ.
ഖബറടക്കം നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് (ശനി) രാവിലെ 11.00 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടത്തി.