കോഴിക്കോട്ട് : പട്ടർപാലം ഏലിയാറ മല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ കെ.കെ ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പൂവാട്ട് പറമ്പ് സ്വദേശി അബ്ദുൾ അസീസ് എന്നീ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തിരിച്ചറിയൽ പരേഡ് നടത്തി. ഒന്നും രണ്ടും പ്രതികളെയാണ് സ്പഷ്യൽ സബ് ജയിലിൽ വെച്ച് സാക്ഷികളെക്കൊണ്ട് തിരിച്ചറിയൽ പരേഡ് നടത്തിയത്.പ്രതികളെ കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനായി നാളെ കസ്റ്റഡിയിൽ വാങ്ങുന്നതാണ്. അതിനുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രീജിത്ത് ടി.പി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.പ്രതികൾ വെട്ടാനുനുപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെത്താനുണ്ട്. ഓട്ടോയെ പിന്തുടർന്ന് പ്രതികൾ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. കൂടാതെ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്താൽ അന്വേഷണം ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നു.എസ്സ്.ഡി.പി.ഐ/പി.എഫ്.ഐ.ജില്ലാ നേതൃത്വത്തിലേക്ക് അന്വഷണം നീങ്ങുന്നെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഒ. മോഹൻദാസ്, സജി.എം, ഷാലു.എം, ഹാദിൽ കുന്നുമ്മൽ എന്നിവരും ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്സ്.ഐ വി. രഘുനാഥൻ ഡ്രൈവർ സി.പി.ഒ രാജേഷ്. എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്
Related Articles
Check Also
Close-
വാടക സ്റ്റോർ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
September 4, 2020