KERALA

സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നു.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്നായിരുന്നു സര്‍ക്കാരിന്റേയും അന്വേഷണ സമിതികളുടെയും വിശദീകരണം. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഫാനില്‍ നിന്ന് സ്വിച്ചിലേക്കുള്ള വയറുകള്‍ ഉള്‍പ്പടെ ഫോറന്‍സിക് പരിശോധിച്ചിരുന്നു. ഫയലുകള്‍ മാത്രമാണ് കത്തിയത്, സാനിറ്റൈസര്‍ ഉള്‍പ്പടെ മറ്റ് വസ്തുക്കള്‍ കത്തിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close