കുന്നമംഗലം: വേണമെങ്കിൽ വെള്ളരിക്ക ബസ് സ്റ്റാൻഡിനു മുകളിലും കായ്ക്കും എന്നുള്ളതാണ് ഇപ്പോൾ കുന്നമംഗലത്ത് കാരുടെ കൗതുകം. കുന്നമംഗലം പഴയ ബസ്സ് സ്റ്റാൻ്റിൻ്റെ സൺഷൈഡിൽ ആണ് ഇപ്പോൾ വെള്ളരി കായ്ച്ചു നിൽക്കുന്നത്. ഇവിടെയാണ് കുന്നമംഗലം കൃഷിഭവനും പ്രവർത്തിക്കുന്നത്.
കുന്നമംഗലം കൃഷിഭവനിൽ നിന്നും ഉപേക്ഷിച്ച വെള്ളരി വിത്തുകൾ ആവാം, ഇവിടെ പ്രകൃതിയുടെ അതിജീവനത്തിന് പുതിയ പാഠം എന്നോണം, വിളഞ്ഞ് പാകമായി കൗതുകത്തോടെ നിൽക്കുന്നത്