localTechnologytop news
വടകരയില്‍ ആള് ആപ്പ് അപ്ലിക്കേഷന്‍ രജിസ്ട്രേഷന് തുടങ്ങി ഒരുങ്ങുന്നത് നാടിന്റെ ഡിജിറ്റല്‍ ഭൂപടം
വടകര : നാടിന്റെ ഡിജില്‍ ഭൂപടമാകുന്ന ആള് ആപ്പ് അപ്ലിക്കേഷന്റെ രജിസ്ട്രേഷന് വടകരയില്‍ തുടങ്ങി. മുന്‍സിപ്പാലിറ്റി തല ഔദ്യോഗിക ഉദ്ഘാടനം സെക്രട്ടറി ചന്ദ്രന് പി ജി നിര്‍വ്വഹിച്ചു.
ജീവിതത്തിന്റെ നാനാ തലങ്ങളില്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നവരാണ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
വടകര മുന്‍സിപ്പാലിറ്റി ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും രജിസ്ട്രേഷന് പുതുവര്‍ഷദിനത്തില്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി പി ജി ചന്ദ്രന് നിര്‍വ്വഹിച്ചു.
സൂപ്രണ്ട് ചന്ദ്രന്, റവന്യൂ ഓഫീസര്‍ പി മിനി,റവന്യൂ സൂപ്രണ്ട് സജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്, ടൈപ്പിസ്റ്റ് അബ്ദുറഹ്മാന്, ഓഫീസ് ക്ലര്‍ക്ക് മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആള് ആപ്പ് പ്രതിനിധികളായ രാഗേഷ് കെ, സിന്ദൂര ഇരിങ്ങല്‍, രാമകൃഷ്ണന് കെ, ഗോപകുമാര്‍ ടി പി എന്നിവര്‍ പങ്കെടുത്തു.