Politics

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ;മന്ത്രി വി.എൻ. വാസവൻ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും, ദേവസ്വങ്ങളുമായും ജില്ലാ ഭരണകൂടവുമായും കൂടിയാലോചന നടത്തിയ ശേഷം മാത്രമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ എന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു .
പൂരം പൂർത്തിയാകും വരെ താൻ തൃശൂരിൽ നിന്നും മടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചിട്ടുണ്ട്. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ മാത്രമായിരിക്കും നടത്തുക.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close