
കടലുണ്ടി: കോവിഡ്നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കടലുണ്ടി ഗ്രാമപഞ്ചായത്തിന്, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ് പി.പി.ഇ കിറ്റ് നല്കി. ചാലിയം ക്രസന്റ് സ്കൂളിലെ ഡിസിസിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസിൽ നിന്ന് കിറ്റ് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായമുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട് ,പഞ്ചായത്ത് മെമ്പർ സ്മിത ഗണേശ്, കോഓഡിനേറ്റർ സാക്കിർ എങ്ങാട്ടിൽ, അനിൽ മാരാത്ത്,അഡ്വ.കെ.സി.അൻസാർ എന്നിവർ സംബന്ധിച്ചു.