KERALA

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തന്നെ; ഭരണം യുഡിഎഫിനെന്ന് എക്സിറ്റ് പോൾ!

ദില്ലി: കേരളത്തിൽ യുഡിഎഫ് മികച്ച വിജയത്തോടെ അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫിന് 78 മുതൽ 90 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് 49 മുതൽ 62 സീറ്റുകൾ വരെയാണ് സാധ്യത കൽപ്പിക്കുന്നത്. അതേസമയം എൻഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും സർവേ പറയുന്നു.കൗതുകകരമായ വസ്തുതയെന്തെന്നാൽയുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറയുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33% ജനങ്ങളും ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. എന്നാൽ
വി.ഡി. സതീശന് 21 ശതമാനവും, രമേശ് ചെന്നിത്തലയ്ക്ക് 8 ശതമാനവും രാജീവ് ചാന്ദ്ര ശേഖറിന് 4 ശതമാനവും പിന്തുണയുണ്ട്. മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന അഞ്ച് പേരുടെ പട്ടികയിലെ അവസാന പേരാണ് കെ.സി. വേണുഗോപാൽ .

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close