
കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി ഏകദിന ഉപവാസം സംഘടിപിച്ചു. കോഴിക്കോട് ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. മതിയായ ചർച്ചകൾ ചെയ്യാതെ പ്രതിപക്ഷ എം പിമാരെ പുറത്താക്കി പാസാക്കിയ കാർഷിക നിയമം കോർപ്പറേറ്റ് ദാസ്യവേലമാത്രമാണെന്ന് മുസ്തഫ പാലേരി പറഞ്ഞു. കർഷകരെ കുത്തക മുതലാളിമാരുടെ അടിമകളാക്കുന്ന നിയമം പിൻവലിക്കും വരെ കർഷകർക്കൊപ്പം സമര രംഗത്ത് പാർട്ടി ഉണ്ടാവും. കർഷകരെയും സാധാരണക്കാരെയും കൊല്ലാകൊല ചെയ്യുന്ന കേന്ദ്ര സർക്കാറിനെതിരെ രാഷ്ട്രീയ ഭേദമാന്യ സമരത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി സലീം കാരാടി, എൻ കെ റഷീദ് ഉമരി, ലസിത ടീച്ചർ, ജലീൽ സഖാഫി, ഇസ്മായിൽ കമ്മന, വാഹിദ് ചെറുവറ്റ, ഫൗസിയ കെ കെ , കുഞ്ഞബ്ദുള്ള മാസ്റ്റർ, ബഷീർ ചീക്കോന്ന്, ഷമീർ വെള്ളയിൽ. സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ മണ്ഡലം പ്രസിഡന്റ്റുമാർ പങ്കെടുത്തു.