
കോഴിക്കോട്: തിരുത്തിയാട് അഴികൊടിക്ഷേത്രത്തിനു സമീപം പട്ടാപകൽവീടിൻ്റെ അകത്ത് കടന്ന് ഹാളിൽ പേഴ്സിൽ സൂക്ഷിച്ചു വെച്ച ആറായിരത്തോളം രൂപയും എ.ടി.എം കാർഡുകളും മോഷണം നടത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കകം നടക്കാവ്
ഇസ്പെക്ടർ എൻ.ബിശ്വാസി നേതൃത്വത്തിലുള്ള പോലീസിൻ്റെ പിടിയിൽ. തമിഴ്നാട് പുതുക്കോട്ടൈ മുഹമ്മദ് റിസ്വാൻ (27 വയസ്സ്) ആണ്
പിടിയിലായത്.
ഡിസംബർ മൂന്നിന് ഉച്ചക്ക് തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനു സമീപം വീടിൻ്റെ വാതിൽ തള്ളി തുറന്ന് മോഷണം നടത്തി പോയ കേസിലെ പ്രതിയെ പരിസര പ്രദേശങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് കെഎസ്ആആർടിസ ബസ്സ് സ്റ്റാൻ്റിൽ നിന്നും തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നടക്കാവ് എസ്.ഐ എസ്.ബി കൈലാസ് നാഥ്, നോർത്ത് എ സി കെ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ ദിനേശ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, പി. ശ്രീജിത്ത്, ടി.പി ഷഹീർ, എ വി സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.