KERALA

കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര;സാമ്പത്തിക ബാധ്യതയെന്ന് ടി.പി രാമകൃഷണൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കെ.സ്.ആർ .ടി സിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് മുന്നണിക്ക് പൂർണ്ണ യോജിപ്പാണുള്ളത്. എന്നാൽ ഇതുവഴിയുണ്ടാകുന്ന വരുമാനക്കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.​യു.ഡി.എഫ് വാഗ്ദാനം ചെയ്തതുപോലെ ആശാവർക്കർമാർക്ക് 21,000 രൂപ നൽകാൻ സർക്കാർ തയ്യാറാകണം. നിലവിൽ പ്രഖ്യാപിച്ച 3,000 രൂപയുടെ വർദ്ധനവ് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close