Others
തെരുവുനായ്ക്കളെ പൊതു സ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന കോടതി ഉത്തരവ്; സ്വാഗതം ചെയ്ത് നിയാ ഫാത്തിമയുടെ അമ്മ

കൊല്ലം: തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് തെരുവുനായ ആക്രമണത്തില്‍ മരിച്ച നിയാ ഫാത്തിമയുടെ മാതാവ് ഹാബിറ. നിലവിലെ ഈ വിധി മുന്‍പ് നടപ്പിലാക്കിയിരുന്നെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നുവെന്നും. നഷ്ടപ്പെട്ട മകളെ തനിക്ക് ഇനി തിരിച്ചു കിട്ടില്ലെന്നും ഹാബിറ പറഞ്ഞു.എത്ര കുഞ്ഞുങ്ങളാണ് നായകളുടെ കടിയേറ്റ് മരിച്ചത്. കടിയേറ്റ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ചികിത്സ പോലും നല്‍കിയില്ല. ഡോക്ടര്‍മാര്‍ക്കെതിരെ അവസാനം വരെ പോരാടുമെന്നും ഹാബിറ അറിയിച്ചു.മകള്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വാഗ്ദാനത്തില്‍ ഒതുങ്ങി. ഇനി ആ നഷ്ടപരിഹാരം വേണ്ടെന്നും ഇനിയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഹാബിറ ആവശ്യപ്പെട്ടു. മകളുടെ മരണത്തില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഹാബിറ കൂട്ടിച്ചേര്‍ത്തു.




