KERALAtop news

സ്വപ്‌ന സുരേഷ് പിടിയില്‍, ബെംഗളുരുവില്‍ എന്‍ ഐ എ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ ശേഷം മുങ്ങിയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായി. ബെംഗളുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. രാവിലെ കൊച്ചിയിലെത്തിക്കും. ആറ് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന.
സ്വപ്നയെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി പൂങ്കുഴലിക്ക് നേതൃത്വം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close