KERALAlocaltop news

പോലീസിന്റെ വായ്പ തിരിച്ചടവ് : സ്വകാര്യ ബാങ്കിനെ വെട്ടി  ! * ഡിജിപി യുടെ ഉത്തരവ് തിരുത്തി

* ഇ - മാൻഡേറ്റും മറ്റും പൂർണ പരാജയം

 

കെ. ഷിന്റുലാൽ

 

കോഴിക്കോട് : സംസ്ഥാനത്തെ പോ ലീസ് ഉദ്യോഗസ്ഥരുടെ വായ്പ തിരിച്ചട വുകൾ ഉൾപ്പെടെയുള്ള എല്ലാ പണ പിരി വുകളും സ്വകാര്യ ബാങ്കിനെ ഏൽപ്പിച്ചുകൊണ്ടുള്ള നടപടി നിർത്തി വച്ചു.  സർക്കാർ തലത്തിൽ തന്നെ തിരിച്ചടവ് ഒരുക്കാമെന്നിരിക്കെ സ്വകാര്യകുത്തകകൾക്ക് സൗകര്യം ഒരുക്കിയത് വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്വകാര്യ ബാങ്കിനെ ഏൽപ്പിക്കുന്നതിനുള്ള നടപടികൾ തുടരരുതെന്നും എഡിജിപി മനോജ്‌ എബ്രഹാം എല്ലാ യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകി. ഇന്ന് രാവിലെയാണ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.

ഇനി മുതൽ അതാത് യൂണിറ്റുകളിലെ കാഷ്യർമാർ  വെൽഫയർ ഫണ്ടുകൾ ജീവനക്കാരിൽ നിന്ന് ഈടാക്കി വീഴ്ച വരുത്താതെ അതാത് ഫണ്ടുകളുടെ അക്കൗണ്ടിൽ അടക്കണമെന്നും  എസ്എച്ഒ മാർ റിക്കവറി ലിസ്റ്റ് പ്രകാരമുള്ള തുക കീഴിൽ പ്രവർത്തിക്കുന്ന ഉദോഗസ്ഥരിൽ നിന്ന്
ഈടാക്കണമെന്നും ഉത്തരവിലുണ്ട് .

അതേസമയം എസ്എച്ഒ മാർ വായ്പ പിരിച്ചെടുക്കുകയെന്നത് അപ്രയോഗികമാണ്. പണപ്പിരിവ് നടത്തുകയെന്നത് പോലീസുകാരുടെ ചുമതലയല്ലെന്നും ശമ്പള വിതരണം നടത്തുന്ന സോഫ്റ്റ്‌വെയർ ആയ സ്പാർക് വഴി വായ്പ തിരിച്ചടവ് നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

പോലീസ് സേനയിൽ ശമ്പള വിതരണം  നേരത്തെ സ്വകാര്യ ബാങ്കിനെ ഏല്പിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ വിവാദം ഭയന്ന് ഈ തീരുമാനം മാറ്റി. പിന്നീടാണ്
ഈ വർഷം ആദ്യം പോലീസ് ഉദ്യോഗസ്ഥരുടെ വായ്പ തിരിച്ചട വുകൾ സ്വകാര്യ സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഇതോടെ പോലീസ് വെല്‍ഫെയര്‍ ഫണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ്, സ്പോർട്സ് ഫണ്ട് പോലുള്ള ജീവനക്കാരുടെ തിരിച്ചടവുകളും സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ  നിര്‍ദേശിച്ചു . ഇതിനായി ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും
കൈമാറാനും നിർദ്ദേശം നൽകി.
ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ദില്ലി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ പോകുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചു . ഇത് സുരക്ഷ വീഴ്ചക്ക് വഴിയൊരുക്കുമെന്നും ആശങ്ക പ്രകടമായി.

ബാങ്ക് വഴി പോലീസുകാരുടെ മൊബൈൽ നമ്പറുകളിലേക്ക് വായ്പ തിരിച്ചടവുകൾ ഇ മാൻഡേറ്റ് ചെയ്യാനുള്ള നീക്കവും നടന്നിരുന്നു. ഇതിനോട് പലരും സഹകരിച്ചില്ല. ഫോൺ വഴിയുള്ള നടപടികൾ കാര്യക്ഷമമാകാത്ത സാഹചര്യത്തിൽ പ്രത്യേക ഫോം വഴി ഇതിനുള്ള നീക്കം നടന്നു. ഇതിനോടും സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും സഹകരിക്കാതിരുന്നത്തോടെയാണ്
സ്വകാര്യ ബാങ്കിനെ താത്കാലികമായി മാറ്റിയത്. മുമ്പ്  യുഡിഎഫ് സർക്കാരിന്റെ കാലത്തും പൊലീസിന്റെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. അന്ന് പ്രതിഷേധം ശക്തമായതോടെ തീരുമാനം നടപ്പായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close