കോഴിക്കോട്: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിനു കീഴിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിൻ്റെ ഭാഗമായ കോമൺ സർവ്വീസ് സെൻ്ററുകളിലൂടെ കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുവാനുള്ള CSC Grameen e store ഓൺലൈൻ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം.
കോഴിക്കോട് കോർപ്പറേഷനിൽ Grameen e store ൻ്റെ പ്രവർത്തനം Login e Kart എന്ന പേരിൽ ആരംഭിച്ചു.
മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്യാം സുന്ദർ എ. CSC VLE ജിജേന്ദ്രൻ പി യിൽ നിന്ന് ആദ്യ വിൽപ്പന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.കേരളത്തിൽ എല്ലാ ജില്ലകളിലുമായി മൂവായിരത്തിലധികം സ്റ്റോറുകൾ പ്രവർത്തനസജ്ജമായി കഴിഞ്ഞു.
കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും വിപണി കിട്ടാത്ത ഉൽപ്പന്നങ്ങൾ E-store ൽ വിൽപ്പനയ്ക്ക് വെക്കാമെന്നതും പ്രധാന നേട്ടമാണ്. CSC Grameen e store എന്ന മൊബൈൽ ആപ്പിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.