local

ബേപ്പൂർ മുരളീധര പണിക്കരുടെ നാൽപ്പതാമത് പുസ്തകം “എൻകൗണ്ടർ” പ്രകാശനം ചെയ്തു

പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ പ്രകാശനം നിർവ്വഹിച്ചു.

കോഴിക്കോട് : മലയാളികൾക്ക്  വായനയുടെ ലാളിത്യം പകർന്നു നൽകിയ എഴുത്തുകാരൻ ബേപ്പൂർ മുരളീധരപണിക്കരുടെ നാല്പതാമത് കൃതി പ്രകാശനം ചെയ്തു. എൻകൗണ്ടർ എന്ന കൃതി കുറ്റാന്വേഷണ നോവലാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ  പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഫേയ്സ് ബുക്ക് ലൈവിലൂടെ പുസ്തക പ്രകാശനം നിർവഹിച്ചു.

വർത്തമാന സംഭവങ്ങളെ കുറ്റാന്വേഷണത്തിന്റെ സസ്പെൻസും ത്രില്ലറും ചേർത്തവതരിപ്പിക്കുന്ന നോവലാണ് എൻകൗണ്ടർ. മെഡിക്കൽ വിദ്യാർത്ഥിയുടെ തിരോധാനം അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ അന്വേഷണ വഴിയിൽ കണ്ടുമുട്ടുന്ന സാഹസികവും മിസ്റ്റിക്കുമായ അനുഭവങ്ങളാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. പിങ്ക് ബുക്സാണ് പ്രസാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close