തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സമയം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് മണിക്കൂറിലേറെ ക്ലാസുകള്‍ അനുവദിക്കാനാകില്ല. രാവിലെയും വൈകുന്നേരവുമായി ക്ലാസിന്റെ സമയം നിജപ്പെടുത്തേണ്ടതുണ്ട്. തുടര്‍ച്ചയായ മണിക്കൂറുകള്‍ കുട്ടികളെ ഓണ്‍ലൈനായി പഠിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ മാനസികമായ ആരോഗ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് പുറത്ത് പോകാന്‍ കഴിയാതെ കുട്ടികള്‍ കഴിയുകയാണ്. അവരില്‍ വാശിയും മറ്റുമൊക്കെ കാണും. എല്ലാം പരിഗണിച്ചു വേണം ഓണ്‍ലൈനായുള്ള പഠനം എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.