KERALAlocal

ഓണം സ്​പെഷ്യൽ ഡ്രൈവ്​: എക്​സൈസും പൊലീസും പരിശോധന നടത്തി

കോഴിക്കോട്​: ഓണം സ്​പെഷ്യൽ ഡ്രൈവി​െൻറ ഭാഗമായി നഗരത്തിൽ എക്​സൈസും പൊലീസും സംയുക്​തമായി പരിശോധന നടത്തി. കോഴിക്കോട്​ എക്സൈസ് റേഞ്ച് സംഘവും നാർക്കോട്ടിക് ഡോഗ് സ്ക്വാഡും സംയുക്തമായി മൊഫ്യൂസിൽ ബസ്​ സ്​റ്റാൻ ഉൾപ്പെടെ ആളുകൾ കൂടുതലെത്തുന്ന പ്രദേശങ്ങളിലാണ്​ പരിശേധാന നടത്തിയത്​. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും നടത്തി. സെപ്റ്റംബർ അഞ്ചുവരെ പരിശോധനകൾ തുടരും. എക്സൈസ് ഇൻസ്‌പെക്ടർ ഒ.ബി. ഗണേഷ്, പ്രിവൻറീവ് ഓഫിസർ മുരളീധരൻ പാലോളി, സിവിൽ എക്സൈസ് ഓഫിസർമാരായ സി. മനോജ്, എ.എം. അഖിൽ, നാർക്കോട്ടിക് ഡോഗ് സ്ക്വാഡ് ഓഫിസർമാരായ സുരേഷ്, ബൈജു, സുജിൽകുമാർ എന്നിവർ പരിശേധാനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close