കോഴിക്കോട് : ഒളിംപ്യൻ ജിൻസൻ ജോൺസൺ വിവാഹിതനായി. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലാണു ജിൻസൻ്റെ ജന്മദേശം. സ്വന്തം നാട്ടുകാരി ഡോ.ലക്ഷ്മിയാണു വധു. വധൂ ഗൃഹത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത ബന്ധുക്കളും മിത്രങ്ങളും മാത്രമാണു ചടങ്ങുകൾക്കു സാക്ഷിയായത്.
മനക്കൽ മോഹനൻ- സുജാത ദമ്പതികളുടെ മകളാണു ഡോ. ലക്ഷ്മി.
കുളച്ചൽ ജോൺസൻ ശൈലജ ദമ്പതികളുടെ മകനാണു ജിൻസൺ.
ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാദമിയിൽ കോച്ച് കെ.എം പീറ്ററിന്റെ ശിഷ്യനായി കായികരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇൻഡ്യൻ ആർമിയുടെ ഭാഗമായ ജിൻസൻ 800, 1500 മീറ്റർ ഇനങ്ങളിൽ ദേശീയ റെക്കോർഡിനുടമയായി. 2016ലെ റിയോ ഒളിമ്പിക്സിൽ 800 മീറ്ററിൽ പങ്കെടുത്തു. 2018ൽ ജെകാർത്ത ഏഷ്യാഡിൽ 1500 മീറ്ററിൽ ചാമ്പ്യൻ, 800 മീറ്റർ വെള്ളിമെഡൽ എന്നിവ നേടി. ഇതിനിടയിൽ അർജുന അവാർഡ് ജേതാവുമായി. 2019 ൽ ജി വി രാജ, ജിമ്മി ജോർജ്, വിപി സത്യൻ അവാർഡുകൾക്കുടമയായി.