KERALAlocaltop news

കാർഷിക വിളകൾ നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ പിടികൂടാതെ പൊലീസ് ; പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് കർഷക കോൺഗ്രസ്

 

കുറ്റ്യാടി : കാർഷിക വിളകളുടെ വിലയിടിവും, വന്യ മൃഗ ശല്യവും കാരണം കർഷകർ തീരാ ദുരിതമനുഭവിക്കുമ്പോഴാണ് കുറ്റ്യാടി ഊരത്ത് ഒന്നര ഏക്കർ കൃഷിയിടം സാമൂഹ്യ ദേഹികൾ വെട്ടിനശിപ്പിച്ചത്.
ഇവിടെ കണ്ട കാഴ്ച്ചകൾ ആരുടെയും കരളലിയിക്കും. ചെറുതും വലുതുമായ നൂറോളം കവുങ്ങിൻ തൈകൾ,പ്ലാവുകൾ, വാഴകൾ, മഹാഗണി എന്നിവ കഴിഞ്ഞ ഞായറാഴ്ചയാണ് ഊരത്ത് സി കെ രാമചന്ദ്രൻ്റെ കൃഷി നശിപ്പിച്ചത്.

. പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നും കർഷക കോൺഗ്രസ് മുന്നറിയിപ്പു നൽകി.ജില്ലാ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോസ് കാരി വേലിൽ, രാജശേഖരൻ, ജില്ലാ ജനറൽ സെക്രട്ടറി അസ് ലം കടമേരി, നിയോജക മണ്ഡലം പ്രസിഡണ്ട് സോജൻ ആലക്കൽ, ടി എ നാസർ ആയഞ്ചേരി, സി എച്ച് മൊയ്തു, പി പി ആലിക്കുട്ടി, സി എച്ച് പത്മനാഭൻ, കെ കെ കുമാരൻ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close