localPoliticstop news

മുസ്ലിം ലീഗ് നേതൃത്വത്തിെൻറ ഇടപെടൽ ജനത്തെ കബളിപ്പിക്കാൻ –ഐ.എൻ.എൽ

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ പ്രതി എം.എസി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ ഉയർന്ന ജനരോഷം തണുപ്പിക്കാനും നിക്ഷേപകരെ കബളിപ്പിച്ച് പാർട്ടി അകപ്പെട്ട ഗുരുതര പ്രതിസന്ധിയിൽനിന്ന് തൽക്കാലം തലയൂരാനുമുള്ള കുതന്ത്രത്തിെൻറ ഭാഗമാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിെൻറ ഇപ്പോഴത്തെ ഇടപെടലെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. നിക്ഷേപകർക്ക് ആറുമാസത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്ന ലീഗ് നേതാക്കളുടെ മാധ്യസ്ഥ നിർദേശം ഖമറുദ്ദീൻ അടക്കമുള്ള തട്ടിപ്പുകാരെ രക്ഷപ്പെടുത്താലുള്ള നാടകം മാത്രമാണ്. ആറുമാസമല്ല,ആറ് വർഷം നൽകിയാലും പണം തിരിച്ചുനൽകുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം, ഇത് കാസർക്കോട് ജില്ലയിലെ ലീഗ് നേതാക്കൾ ഖമറുദ്ദീെൻറ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ വൻ തട്ടിപ്പാണ്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഈ വിഷയത്തിൽ കർക്കശ നിലപാട് എടുക്കാൻ കഴിയില്ല. കാരണം, ഉത്തരവാദപ്പെട്ട സംസ്ഥാന നേതാക്കളും ഈ തട്ടിപ്പിൽ പങ്കാളികളാണ്. അതുകൊണ്ട് തന്നെ പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടൽ തട്ടിപ്പിന്നിരയായവരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായേ കാണേണ്ടൂ. രാഷ്ട്രീയ, മത സ്വാധീനമുപയോഗിച്ച് 150കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും ഇതിൽ സാമ്പത്തിക തട്ടിപ്പോ വഞ്ചനയോ നടന്നിട്ടില്ലന്നും ബിസിനസ് പൊളിഞ്ഞതാണെന്നുമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണത്തിൽനിന്ന് തന്നെ ഖമറുദ്ദീനെയും കൂട്ടാളികളെയും വെള്ളപൂശാനും സംരക്ഷിക്കാനുമാണ് ഇപ്പോളും ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് വ്യക്തമാവുന്നുണ്ട്. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന് അഭ്യുദയകാക്ഷികളിൽനിന്നും മറ്റും പണം സംഘടിപ്പിക്കണമെന്ന നിർദേശം വ്യാപകമായ പിരിവിനുള്ള മറ്റൊരു ഒരുക്കമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close