കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണ്ണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ കടവത്തൂർ സ്വദേശി എം.കെ. ഇസ്മായിൽ കാസർഗോഡ് സ്വദേശി ജവാദ് യൂസഫ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. ഇസ്മായിൽ നിന്ന് 1312 ഗ്രാമും ജവാദി ൽ നിന്ന് 972 ഗ്രാമും സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലായിരുന്നു സ്വർണ്ണ വേട്ട.