KERALAlocalOtherstop news

എൻ. രാജേഷി​ന്റെ മരണത്തിലൂടെ തനിക്ക്​ നഷ്​ടപ്പെട്ടത്​ ജ്യേഷ്​ഠനെയും സുഹൃത്തിനെയുമാണെന്ന്​ നടൻ വിനോദ്​ കോവൂർ

കോഴിക്കോട്​: കേരള പത്രപ്രവർത്തക യൂണിയൻ സംസ്​ഥാന സമിതി അംഗവും ‘മാധ്യമം’ ന്യൂസ്​ എഡിറ്ററുമായ എൻ. രാജേഷി​ന്റെ നിര്യാണത്തിൽ കോഴിക്കോ​ട്ടെ മാധ്യമസമൂഹം അനുശോചിച്ചു. കാലിക്കറ്റ്​ പ്രസ്​ ക്ലബ്ബ്​ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ കോഴിക്കോ​ട്ടെ മാധ്യമപ്രവർത്തകർ രാജേഷിനെ അനുസ്​മരിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ  എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചയാളായിരുന്നു എൻ. രാജേഷ്​ എന്ന്​ സുഹൃത്തുക്കൾ ഓർമിച്ചു.
എൻ. രാജേഷിന്റെ​ മരണത്തിലൂടെ തനിക്ക്​ നഷ്​ടപ്പെട്ടത്​ ജ്യേഷ്​ഠനെയും സുഹൃത്തിനെയുമാണെന്ന്​ നടൻ വിനോദ്​ കോവൂർ പറഞ്ഞു.
പ്രസ്​ ക്ലബ്​ പ്രസിഡൻറ്​ എം.ഫിറോസ്​ഖാൻ അധ്യക്ഷതവഹിച്ചു. ട്രഷറര്‍ ഇ.പി. മുഹമ്മദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസ്​ അക്കാദമി മുൻ ചെയർമാൻ എൻ.പി.രാജേന്ദ്രൻ, ഐ.പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്​ടർ ഖാദർ പാലാഴി, മുൻ ഡെപ്യൂട്ടി ഡയറക്​ടർ ടി.വേലായുധൻ, നവാസ്​ പൂനൂർ, പി.ജെ.മാത്യു, പി.ജെ.ജോഷ്വ, കമാൽ വരദൂർ, കെ.പ്രേംനാഥ്​, കെ.പി. സോഫിയ ബിന്ദ്​, കെ.പി. വിജയകുമാർ, പി. വിപുൽനാഥ്​, കെ.സി. റിയാസ്​, സി.എം. നൗഷാദലി, ടി.കെ. അബ്​ദുൽ ഗഫൂർ​,  എ.പി.സജിഷ, ദീപക്​ ധർമ്മടം. പി.ഷിമിത്ത്​, കെ.എ.സൈഫുദ്ദീൻ, സുഹാസ് പോള, സജിത്​ കുമാർ,  ശ്രീമനോജ്​ എന്നിവർ സംസാരിച്ചു.
പ്രസ്​ ക്ലബ്​ സെക്രട്ടറി പി.എസ്.​രാഗേഷ്​ സ്വാഗതവും ജോയൻറ്​ സെക്രട്ടറി പി.കെ.സജിത്​ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close