KERALAlocaltop news

റാഗിങ്ങ്; മാത്തറ പി.കെ കോളജിൽ സംഘർഷം: ആറ്‌ പേർക്ക് പരിക്ക്

കോഴിക്കോട്​: മാത്തറ പി.കെ. അട്സ് കോളജിലെ വിദ്യാര്‍ഥിസംഘര്‍ഷത്തിൽ ആറ് പേർക്ക് പരിക്ക്. കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെട്ടതോടെയാണ്​ സംഘർഷമായത്.
ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന് ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. റാഗിങ്ങിന് വിധേയനായ വിദ്യാർത്ഥി പുറത്ത് നിന്ന് ആളുകളുടെ സഹായം തേടി. തുടർന്ന് ഉച്ചയോടെ പുറത്ത് നിന്നെത്തിയവരും വിദ്യാർത്ഥികളും തമ്മിൽ നടന്ന കയ്യാങ്കളിയിലാണ് ആറ് പേർക്ക് പരിക്കേറ്റത്. പന്തീരാങ്കാവ് പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിരിച്ച് വിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close