OthersSports

ഇടത് വിട്ട് മെസി വലത്തോട്ട് ചാഞ്ഞു! ആ കാഴ്ച അതിശയിപ്പിക്കുന്നതായി

മെസിയുടെ ഇടത് കാല്‍ ഗോളുകളാണ് പ്രശസ്തം. എന്നാല്‍, ആ ഗോളുകളെയെല്ലാം അതിശയിപ്പിക്കുന്ന ഗോള്‍ വലത് കാല്‍ കൊണ്ട് മെസി അടിച്ചിരിക്കുന്നു. ജിറോണക്കെതിരായ സൗഹൃദ മത്സരത്തിലാണ് ബാഴ്‌സലോണക്കായി മെസിയുടെ മാസ്മരിക ഗോള്‍. കുട്ടീഞ്ഞോ നല്‍കിയ പന്ത് കാലിലൊതുക്കിയ ശേഷം ഒന്ന് വെട്ടിത്തിരിഞ്ഞ് വലത് കാല്‍ കൊണ്ട് ലോംഗ് റേഞ്ച് ഗോളിന് ശ്രമിച്ചു. വലത് പോസ്റ്റില്‍ തട്ടി പന്ത് വലക്കുള്ളില്‍ കയറി. മെസിയുടെ വലത് കാലില്‍ നിന്ന് സംഭവിച്ച അപൂര്‍വം ഗോളുകളിലൊന്നായി ഇത്.
കഴിഞ്ഞ ദിവസം ടറഗോണയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴില്‍ നൗകാംപ് ടീം പ്രതീക്ഷയേകുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മെസി ബാഴ്‌സ വിടുമെന്ന വാര്‍ത്തകളായിരുന്നു രണ്ടാഴ്ച മുമ്പ് വരെ ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞു നിന്നത്. എന്നാല്‍, ക്ലബ്ബുമായി കരാര്‍ തര്‍ക്കത്തിലേര്‍പ്പെട്ട് കോടതി കയറാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് മെസി ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ലാ ലി കിരീടം കൈവിട്ടതും ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് എട്ട് ഗോളുകള്‍ക്ക് തകര്‍ന്ന് പോയതും മെസിയെ തളര്‍ത്തിയിരുന്നു. മികച്ച ടീം ഇല്ലാതെ എല്ലാ ഉത്തരവാദിത്തവും തന്നില്‍ ഏല്‍പ്പിക്കുന്നതിനോട് മെസി എതിരായിരുന്നു. നെയ്മര്‍ ഉള്‍പ്പടെയുള്ള മുന്‍സഹതാരങ്ങളെ തിരിച്ചു കൊണ്ടു വരുവാനും മെസി ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close