കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ പേരു പറഞ്ഞ് പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. രശ്മില്‍നാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ. കൃപേഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, എം. രാജീവ് കുമാര്‍, ടി. ചക്രായുധന്‍, കെ. രജിനേഷ് ബാബു, പി.എം. ശ്യാമപ്രസാദ്, കെ.സി. രാജന് എന്നിവര്‍ നേതൃത്വം നല്കി.
Related Articles
November 16, 2021
253
അപകടം ഔഡി കാര്‍ പിന്തുടര്ന്നതിനെ തുടര്‍ന്ന് , ദൂരുഹതകള്‍ അവസാനിക്കാതെ മുന്‍ മിസ് കേരളയുടെയും,സുഹൃത്തുക്കളുടെയും മരണം.
November 5, 2020
191
വയനാട് ചുരത്തില്‍ ലിക്വുഡ് സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മതിലില്‍ ഇടിച്ച് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
February 19, 2021
211