INDIANationaltop news

ഹാത്രാസ്: ജന്തര്‍ മന്ദറില്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ്, യെച്ചൂരിയും കെജ്രിവാളും ആസാദും പ്രശാന്ത് ഭൂഷണും അണിചേര്‍ന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ നിര്‍ഭയ മാതൃകയില്‍ പ്രക്ഷോഭം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി പി ഐ എം ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനി, നടി സ്വര ഭാസ്‌കര്‍ എന്നിവര്‍ അണിചേര്‍ന്നു.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നത് രാജ്യം ആവശ്യപ്പെടുന്ന നീതിയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ജനാധിപത്യ സര്‍ക്കാറില്ലെന്ന് യെച്ചൂരി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close