KERALAlocaltop news

കിസ്സാൻ ജനത കർഷക കൺവെൻഷൻ നടത്തി

 

കൂടരഞ്ഞി: നാണ്യ വിലത്തകർച്ചയിൽ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യം ഉണ്ടായത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തികഞ്ഞ അലംഭാവം മൂലമാണന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് എൽ ജെഡി മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ പറഞ്ഞു, നാളികേര സംഭരണം കാര്യക്ഷമമായി നടത്തണം എന്നും സർക്കാർ സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ വില അടിയന്തിരമായി നല്കണമെന്നും ആവശ്യപ്പെട്ടു. റബറിന്റെയും നാളികേരത്തിന്റെയും സംഭരണ വില വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലം കർഷകർക്ക് നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നും ശ്രീ സബാഹ് പുൽപ്പറ്റ പറഞ്ഞു. കിസ്സാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഉഴുന്നാലിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ വെച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച ക്ഷീര കർഷകനായ ശ്രി. ജയിംസ് കൂട്ടിയാനി ക്കൽ കൂടരഞ്ഞി, മികച്ച പച്ചക്കറി കർഷകനായ ശ്രി. അഗസ്റ്യൻ ഉണ്ണിക്കുന്നേൽ മുക്കം ,മികച്ച സമ്മിശ്ര കർഷകനായ ജോസ് കുന്നത്ത് കോടഞ്ചേരി, മികച്ച സംയോജിത കർഷകനായി ജോയി കുരുവിള തെക്കേകരോട്ട് കാരശ്ശേരി, എന്നിവരെയും ആദരിച്ചു. കൂടരത്തി ക്ഷിരോൽല്പാദക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുവകർഷകൻ ജിനേഷ് തെക്കനാട്ടിനെ പൊന്നാട അണിയിച്ചു. കൺവെൻഷനിൽ എൽ ജെഡി ദേശീയ സമതി അംഗം പി.എം.തോമസ് മാസ്റർ , സംസ്ഥാന സമതി അംഗം അബ്രാഹം മാനുവൽ , കിസ്സാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലിൽ, ഇളമന ഹരിദാസ്, ജിമ്മി ജോസ് പൈമ്പിള്ളിൽ, എം ടി സൈമൺ മാസ്റ്റർ, അന്നമ്മ മംഗരയിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയ്യർമാൻ ജോസ് തോമസ് മാവറ, മുഹമ്മദ് കുട്ടി അടുക്കത്തിൽ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, എന്നിവർ സംസാരിച്ചു. ഹമീദ് ആറ്റുപുറം സ്വാഗതവും, ബിജു മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close