KERALAlocaltop news

മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ ; താമരശ്ശേരി ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

_ശനി, ഞായര്‍ പുറമെ വിശേഷ ദിനങ്ങളിലും നിയന്ത്രണമുണ്ടാവും

 

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണമേര്‍പ്പെടുത്തുക. സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ കർശന ഇടപെടലിനെ തുടർന്ന്കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ്  തീരുമാനമെടുത്തത്. മാര്‍ച്ച് 11 മുതല്‍ തീരുമാനം നടപ്പില്‍ വരുത്തും. ഇത് സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷന് കല്‍പ്പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കളക്ടർമാരുടെ നടപടിയെ വയനാട് ടൂറിസം അസോസിയേഷൻ (WTA) സ്വാഗതം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close