Businesstop news

ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കാനൊരുങ്ങി ഫ്ലിപ്കാർട്ട്  ബിഗ് ബില്ല്യണ്‍ ഡെയ്‌സ്

കൊച്ചി : വരുന്ന ഉത്സവ സീസണോട് അനുബന്ധിച്ച് നടത്തുന്ന ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ ഫ്ലിപ്കാർട്ട് നേരിട്ട് 70000 പേര്‍ക്കും പരോക്ഷമായി ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സിന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡറുകള്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കേജിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഈ വര്‍ഷം 70000 പേരെയാണ് ഫ്ലിപ്കാർട്ട് വിതരണത്തിനായി ഉപയോഗിക്കുന്നത്, ഇതിന് പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 കിരാനകളെ തെരഞ്ഞെടുത്തതും ഉത്സവകാലത്ത് ആയിരകണക്കിന് തൊഴിലവസരങ്ങള്‍ നല്‍കും. പുതിയ ജീവനക്കാര്‍ക്ക്  ഇകോമേഴ്‌സിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നല്‍കും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, സാമ്പത്തികമേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയര്‍ വൈസ് പ്രസിഡണ്ട് അമിതേഷ് ജാ പറഞ്ഞു. സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനം, ഡെലിവറി, ഇന്‍സ്റ്റളേഷന്‍, സുരക്ഷ, സാനിറ്റൈസേഷന്‍ നടപടികള്‍ ഒപ്പം കൈകൊണ്ട് കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍, പിഓഎസ്് മെഷീനുകള്‍, സ്‌കാനറുകള്‍, വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇആര്‍പി എന്നിവ ഉള്‍പ്പെടുന്ന ക്ലാസ് റൂം, ഡിജിറ്റല്‍ പരിശീലനം എന്നിവ ഫഌപ്കാര്‍ട്ട് നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ കഴിവുകളെ ഉണര്‍ത്താനും ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇകൊമേഴ്‌സ് വ്യവസായത്തില്‍ കരിയര്‍ പുരോഗതിയും സാധ്യമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close