localtop news

കൊയിലാണ്ടി ദേശിയപാതയില്‍  രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ട് മരണം

കൊയിലാണ്ടി :ദേശിയപാതയില്‍  രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ട് മരണം.ഇന്ന് പുലര്‍ച്ചെ ടൗണിലെ പഴയ ചിത്ര ടാക്കിസിനു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാസര്‍ഗോഡ് ബന്ദിയോട് സ്വദേശി ഫാസില്‍ (27) മരിച്ചു. കൂടെയുള്ള ദുല്‍ഫാന്‍ മാലിക്കിനെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രഥാമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കാസര്‍ഗോഡ് ഭാഗത്തെക്ക് പോകുന്ന കാറ് നിര്‍ത്തിയിട്ട ടാങ്കറില്‍ ഇടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു.

അരങ്ങാടത്ത് നിസ്സാന്‍ ലോറി നിയന്ത്രണം വിട്ട് ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ച് കയറിയാണ് നടുവണ്ണൂര്‍ സ്വദേശി ഏരിക്കണ്ടി മൊയ്തി മരിച്ചത്. ഹാര്‍ബാര്‍ അടച്ചതിനെ തുടര്‍ന്ന് മത്സ്യം എടുക്കാന്‍ എത്തിയപ്പോഴാണ് അപകടം, റോഡ് മുറിച്ചു കടക്കുകയായിരുന്ന ആളുകളെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിസ്സാന്‍ ലോറി നിയന്ത്രണം വിടുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സി ഐ കെ സി സുഭാഷ്ബാബു സ്ഥലത്തെ എത്തി നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close