local
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി കെ ഉമ്മര്‍ അന്തരിച്ചു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.കെ. ഉമ്മര്‍ (77)അന്തരിച്ചു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1943 ജൂണ്‍ 18ന് പാലക്കാട് നാട്യമംഗലം പരേതരായ വട്ടം കണ്ടത്തില്‍ കുഞ്ഞുണ്ണിയന്‍ ഹാജിയുടേയും ഖദീജയുടേയും മകനായി ജനനം. നാട്യമംഗലം എല്‍.പി സ്‌കൂള്‍, ചുണ്ടം പറ്റയൂപ്പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ പഠനം, ചന്ദ്രിക ദിനപത്രം, ലീഗ് ടൈംസ് പത്രത്തിലും റിപ്പോര്‍ട്ടറായിരുന്നു. പെരിന്തല്‍മണ്ണയിലെ സിറാജ് സബ്ബ് ബ്യൂറോ റിപ്പോര്‍ട്ടര്‍,
സിറാജ് ദിനപത്രം മലപ്പുറംജില്ലാ ബ്യൂറോ ചീഫ്,മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1985-86 മുതല്‍ നാല് തവണ, മലപ്പുറം പ്രസ്സ് ക്ലബ് സെക്രട്ടറി, മൂന്ന് തവണ പ്രസിഡന്റ്, ട്രഷറര്‍, കട്ടുപാറ തഅലീമുല്‍ ഇസ്ലാം സംഘം മദ്‌റസ സെക്രട്ടറി, നാട്യമംഗലം റവര്‍വ്യൂ ഓഡിറ്റോറിയം സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയുടെ ചരിത്ര ത്തോടൊപ്പം സഞ്ചരിച്ച ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉമ്മര്‍. മത സാമൂഹിക സാംസ്‌ക്കാരിക മേഖലയിലും സജീവ സാനിധ്യമായിരുന്നു.
ഭാര്യ: പരേതയായ ഖദീജ, മക്കള്‍: ബല്‍ക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്തീഫ് ,ആയിശ, ശിഹാബുദ്ധീന്‍.
മരുമക്കള്‍: ഹസീന, ദഹബി, ഷഹീദ, സെയ്ത്, ബഷീര്‍.