നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് രോഗബാധിതനായ വിവരം സ്ഥിരീകരിച്ചത്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധ. തോടെ, നടന്‍ സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് അറിയിച്ചു. ജനഗണമനയുടെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവായ വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും താന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സുരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് :
ഒക്ടോബര്‍ 7 മുതല്‍ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. കൊവിഡ് സാഹചര്യമായതിനാല്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാനുള്‍പ്പടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടന്നത്. ഷെഡ്യൂളിന്റെ അവസാന ദിവസം കോടതിമുറി രംഗം ഷൂട്ട് ചെയ്യുമ്പോഴും പരിശോധന നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ് ആയിരുന്നു. ഞാനുള്‍പ്പടെയുള്ള എല്ലാ അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. രോഗലക്ഷണങ്ങളും ഇല്ല. എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ച് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു -പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി