KERALAlocaltop news

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 16 മുതൽ 20 വരെ സംഘം പരിസരത്ത് മെഗാ വാഹന വിപണന മേള

 

കോഴിക്കോട് : സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ *മാർച്ച് 16 മുതൽ മാർച്ച് 20 വരെ സംഘം പരിസരത്ത് വച്ച് മെഗാ വാഹന വിപണന* *മേള ഒരുക്കുന്നു. അടുത്ത സാമ്പത്തിക വർഷമായ *ഏപ്രിൽ 1 മുതൽ വാഹനങ്ങൾക്ക് വില ഉയരുന്നതിൻ്റെ* പാശ്ചാത്തലത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു മേള സംഘടിപ്പിക്കാൻ സംഘം ഭരണ സമിതിയുടെ തീരുമാനം .മാരുതി, ടാറ്റ, കിയ ,ഹുണ്ടായി, നിസാൻ* തുടങ്ങിയ എല്ലാ പ്രമുഖ കമ്പനികളുടെയും വ്യത്യസ്ത മോഡൽ കാറുകളും, ഏതർ , TVS ,ചേതക്ക്* തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക്ക് സ്കൂട്ടറുകളും ഏറ്റവും ആകർഷകമായ വിലയോടെയും ആനുകൂല്യങ്ങളോടെയും വാഹന മേളയിലൂടെ സ്വന്തമാക്കാവുന്നതാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ ആവശ്യമുള്ള സംഘം മെമ്പർമാർക്ക് കേവലം 9% പലിശ നിരക്കിൽ സംഘത്തിൽ നിന്ന് വായ്പ സൗകര്യവും ഉണ്ടായിരിക്കും.കൂടാതെ നിങ്ങളുടെ പഴയ വാഹനങ്ങൾ മാറ്റുന്നതിനായി *എക്സ്ചേഞ്ച് സൗകര്യവും* ഉണ്ടായിരിക്കുന്നതാണ്.*രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെയാണ് മേളയുടെ സമയം*.

*പൊതുജനങ്ങൾക്കും മേള പ്രയോജനപ്പെടുത്താവുന്നതാണ്.* വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close