INDIAKERALAlocaltop news

റെയിൽവെ ആസ്തി വിൽപ്പനയ്ക്കെതിരെ ഡിആർഇയു പ്രക്ഷോഭത്തിലേക്ക്

ചെന്നൈ:
റെയിൽവേ ആസ്തി വില്പനക്കെതിരെ, വൻ തോതിൽ തസ്തികകൾ വീട്ടിക്കുറക്കുന്നതിനെതിരെ, ഡിജിറ്റലൈസേഷന്റെ പേരിൽ യാത്രസൗജന്യം ഇല്ലാതാക്കുന്നതിനെതിരെ ശ്കതമായ പ്രക്ഷോഭസമരങ്ങൾ സതേൺ റെയിൽവേയിലുടനീളം സംഘടിപ്പിക്കാൻ  ചെന്നൈയിൽ ചേർന്ന ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. യൂണിയൻ കേന്ദ്ര പ്രസിഡന്റും സി. ഐ. ടി. യൂ സംസ്ഥാന ജനറൽ സെക്രട്ടറി യുമായ സഖാവ് സുകുമാരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സഖാവ് മാത്യൂസിറിയക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സതെൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ നിന്ന് 175പേർ യോഗത്തിൽ പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം റെയിൽവേ ആസ്തി വില്പനക്കെതിരെയും വൻതോതിൽ തസ്തികകൾ ഇല്ലായ്മ ചെയ്യുന്നതിനെതിരെയും വിപുലമായ പ്രചരണപരിപാടികൾക്ക് ശേഷം 2022ജനുവരി 25നു എല്ലാ റെയിൽവേ കേന്ദ്രങ്ങളിലും തൊഴിലാളി -ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കാനും 2021ഡിസംബർ 21നു ഇ. പാസ്സ് ഏർപ്പെടുത്തുന്നതിന്റെ പേരിൽ 168വർഷമായി അനു ഭവിച്ചു വരുന്ന യാത്രാനുകൂല്യം നിഷേധിക്കാൻ അപ്രായോഗിക വ്യവസ്ഥകൾ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചും E. പാസ്സ് മുൻപെന്ന പോലെ യാത്ര ക്കുള്ള അനുമതി പത്രമായി കണക്കാക്കണമെന്ന് ആവിശ്യപ്പെട്ടും എല്ലായൂണിയൻ ബ്രാഞ്ച് തലങ്ങളിലും തൊഴിലാളികൾ കുടുംബസഹിതം പ്രധിഷേധ യോഗങ്ങൾനടത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. ഡിസംബർ 10മുതൽ അഖിലേന്ത്യാ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ തസ്തിക വീട്ടിക്കുറക്കലിനെതിരെ സതെൺ റെയിൽവേയിലുടനീളം നടത്തുന്ന 72മണിക്കൂർ ഡ്യൂട്ടി യിലും അല്ലാതെയും നിരാഹാര സമരത്തിന് യോഗം ഐക്യദാർഢ്യംപ്രകടിപ്പിച്ചു. ആവിശ്യങ്ങൾ അംഗീകരിച്ചു സമരം ഒത്തു തീർപ്പിലെത്തിക്കണമെന്ന് യോഗം ജനറൽ മാനേജരോടും റയിൽവേ ബോര്ഡിനോടും പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യൂണിയൻ സമ്മേളനം 2022ഫെബ്.26,27 തിയ്യതികളിൽ തൃച്ചിനപ്പള്ളിയിൽ വച്ച് നടത്തുവാനും തീരുമാനിച്ചു യോഗത്തിൽ A ജാനകിരാമൻ, R. ഇളങ്കോവാൻ, R. G. പിള്ള, സുശോഭനൻ, പദ്മകുമാർ, അനിൽ, ഉദയഭാസ്കർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
R. G. പിള്ള, ജോയിന്റ് ജനറൽ സെക്രട്ടറി. DREU എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close