localtop news

കോഴിക്കോട് ക്രൂര പീഡനത്തിനിരയായ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകലൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉണ്ണികുളം വള്ളിയോത്ത് ഇന്നലെ രാത്രിയാണ് സംഭവം. നേപ്പാള്‍ സ്വദേശിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ ക്വാറിയില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. പ്രതിയെ പിടികൂടിയിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close