KERALA
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ് ഡയറക്റ്ററേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് രവീന്ദ്രന്.
ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി വകുപ്പിലെ നിയമനങ്ങളില്‍ രവീന്ദ്രന് ഇടപെട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ നോട്ടിസയച്ചിരിക്കുന്നത്.
എകെജി സെന്റര്‍ ജീവനക്കാരനായി പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ സ്വദേശിയായ രവീന്ദ്രന്, ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകനാണ്.