KERALAtop news

കുട്ടികൾക്കുള്ള ദൈവ വചനങ്ങൾ : പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് : പറോപ്പടി സെന്റ് ആന്റണീസ് ഇടവകാംഗം കൊച്ചുത്രേസ്യ മുണ്ടന്താനത്ത് രചിച്ച – കുട്ടികൾക്കുള്ള ദൈവ വചനങ്ങൾ – പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്സ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ പറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പാരിഷ് സെക്രട്ടറി തോമസ് പുലിക്കോട്ടിലിന് പുസ്തകത്തിന്റെ കോപ്പി നൽകി കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രകാശനം നിർവ്വഹിച്ചു. താമരശേരി ബിഷപ് മാർ റെമീജീയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പുസ്തകം പരിചയപ്പെടുത്തി. പറോപ്പടി ഫെറോന വികാരി ഫാ. ഷിബു കളരിക്കൽ , സജീവ് പുരയിടം, ജോസ് മുണ്ടന്താനത്ത് , നൈജിൽ പുരയിടം, കൊച്ചുത്രേസ്യ മുണ്ടന്താനത്ത് എന്നിവർ സംസാരിച്ചു. തിരുവമ്പാടി പുരയിടം കുടുംബാംഗമാണ് കൊച്ചുത്രേസ്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close