KERALAlocaltop news

ഗവ. മോഡൽ സ്ക്കൂളിൽ സമ്മർ സ്പോർട്സ് ക്യാമ്പിന് തുടക്കം

 

കോഴിക്കോട് :ഗവൺമെൻറ് മോഡൽ സ്കൂൾ ഫിസിക്കൽഎഡുക്കേഷന്റെ ആഭിമുഖ്യത്തിൽ 8, 9 ക്ലാസിലെ സ്പോർട്സ് വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു.

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ്
സ്റ്റേറ്റ് ഫുട്ബോൾ താരം കെ മാനസ ഉദ്ഘാടനം ചെയ്തു.

റോട്ടറി ഡിസ്ട്രിക്ക്റ്റ് സെക്രട്ടറി പി എൻ ജയന്ത്
മുഖ്യാതിഥിയായി .
പി.ടി എ പ്രസിഡന്റ പി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കെ പി ജയശ്രീ ,
പ്രധാന അധ്യാപിക എം ലക്ഷ്മി, അധ്യാപികമാരായ
കെ ഷിംല, ടി.വി ബിന്ദു,
റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ്പാലക്കണ്ടി, ഫുട്ബോൾ കോച്ച്
ന്യൂമെൻ , ഹോക്കി കോച്ച് മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു.

ഫുട്ബോൾ , ക്രിക്കറ്റ്, ഹോക്കി , യോഗ, ടേബിൾ ടെന്നീസ് എന്നിവയിലാണ് ക്യാമ്പിൽ പരിശീലനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close