KERALAtop news

ആരോഗ്യ പ്രവർത്തകരുമായുള്ള റവാബി ടൂർസ് & ട്രാവൽസ് ചാർട്ടർ ചെയ്ത വിമാനം ജിദ്ദക്ക് പുറപ്പെട്ടു.

കൊച്ചി: സർക്കാർ സ്വാകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ്രിതർക്കും വേണ്ടി റവാബി ടൂർസ് & ട്രാവൽസ് ചാർട്ടർ ചെയ്‌ത സൗദിഎയർലൈൻ ജംബോ വിമാനം  കൊച്ചിയിൽനിന്നും ജിദ്ദയിലേക്ക് പുറപ്പെട്ടു.380 യാത്രക്കാരുമായി വൈകിട്ട് 5.55ന് പുറപ്പെട്ട വിമാനം സൗദി സമയം രാത്രി 9.55നാണ് ജിദ്ദയിൽ എത്തിച്ചേരുക. കോവിഡ് സാഹചര്യത്തിൽ പ്രവാസികളെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാനായി റവാബി ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ തിരിച്ച് നഴ്‌സുമാർ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ സൗദിയിലെത്തിക്കാനും റവാബി ട്രാവൽസ് സൗദിഎയർലൈൻ വിമാനങ്ങൾ ചാർട്ടർ ചെയ്തു തുടങ്ങിയിട്ടുണ്ട്.

മെഡിക്കൽ സ്റ്റാഫിന് വേണ്ടി നവംബർ 28ന് റിയാദിലേക്കും ഒരു ചാർട്ടർ വിമാനം ഏർപെടുത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close