KERALAlocaltop news

പത്ര ഫോട്ടോഗ്രാഫർക്ക് നേരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ചു

കോഴിക്കോട് ∙ മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ സജീഷ് ശങ്കറിനു നേരെയുണ്ടായ അതിക്രമവും ക്യാമറയിലെ ചിത്രങ്ങൾ മായ്ക്കുകയും ചെയ്ത സംഭവത്തിൽ പത്രഫൊട്ടോഗ്രഫർമാരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു. പത്രഫൊട്ടോഗ്രഫർമാർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കോർപറേഷൻ ഓഫിസിനുള്ളിൽ നടന്ന ഈ സംഭവം അതീവ ഗൗരവമേറിയതാണെന്നു യോഗം വിലയിരുത്തി. കെ.കെ.സന്തോഷ്, ഇ.ഗോകുൽ, നിധീഷ് കൃഷ്ണൻ, രമേശ് കോട്ടൂളി, എം.ടി.വിധുരാജ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close