KERALA

അനാരോഗ്യം, തപാല്‍ വോട്ടിന് അനുമതിയില്ല, വോട്ട് ചെയ്യാനാകാതെ വി എസ്‌

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വോട്ട് ചെയ്യാനാകില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചെങ്കിലും ചട്ടപ്രകാരം സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍  അറിയിക്കുകയായിരുന്നു. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതി. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി എസിന് കൂടുതല്‍ ദൂരം യാത്ര ചെയ്യാനാകാത്തതിനാലാണ് വോട്ട് നഷ്ടമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close