KERALAlocaltop news

നഗരസഭ കൗൺസിലിൽ ഞെളിയൻപറമ്പിനെ ചൊല്ലി വീണ്ടും വാഗ്വാദം

കോഴിക്കോട്: ഞെളിയൻ പറമ്പിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള പ്ലാന്റിന് സ്ഥലമമൊരുക്കാനും മറ്റും നൽകിയ കരാറിനെച്ചൊല്ലി മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വീണ്ടും ചുടേറിയ ചർച്ചയും തർക്കവും. യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങളുടെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ സോണ്ട കമ്പനിയിൽ നിന്ന് 2150551 രൂപ ഈടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. കമ്പനി യഥാസമയം നടപടികളെടുക്കാത്തതിനാൽ ഞെളിയൻ പറമ്പിൽ നിന്നുള്ള മലിന ജലം ഒഴുകുന്നത് തടയാൻ കോർപറേഷൻ എടുത്ത നടപടികളുടെ ചെലവാണ് സോണ്ട കമ്പനിയിൽ നിന്ന് ഇടൗടാക്കുക. മലിന ജലം തടയാൻ അടിയന്തര നടപടിയെടുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കോർപറേഷന് ഞെളിയൻപറമ്പിൽ ടാർപോളിൻ ഷീറ്റ് വിരിക്കുന്നതിനും മറ്റും ചെലവായ തുകയാണ് സോണ്ട കമ്പനിയിൽ നിന്ന് ഈടാക്കുക. .. സോണ്ട കമ്പനിക്ക് വേണ്ടി വാദിച്ചിരുന്ന കോർപറേഷൻ ഭരണസമിതിയുടെ നിലപാട് തെറ്റെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നെന്ന് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ വാദിച്ചു. എന്നാൽ കരാർ പൂർത്തിയാവാത്ത കമ്പനിയോട് തങ്ങൾക്കാണ് ഏറ്റവും വിരോധമെന്നും ബയോമൈനിങ് പ്രവൃത്തി പൂർത്തിയാക്കാൻ കമ്പനിക്ക് സാവകാശം നൽകിയില്ലായിരുന്നുവെങ്കിൽ ഞെളിയൻ പറമ്പിൽ മാലിന്യമൊഴുകി പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതി വരുമായിരുന്നുവെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, പി.സി.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണ കക്ഷിയും വാദിച്ചു. യു.ഡി.എഫിന്റെ വിയോജിപ്പോടെയാണ് സോണ്ടയിൽ നിന്ന് പണം പിടിക്കാനുള്ള അജണ്ട കൗൺസിൽ അംഗീകരിച്ചത്. മാനാഞ്ചിറയിലെ കോം ട്രസ്റ്റ് കെട്ടിടവും സ്ഥലവും അടിയന്തരമായി സർക്കാർ ഏറ്റെടുക്കാനുള്ള തടസങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള എസ്.കെ. അബൂബക്കറിന്റെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. കള്ളൻമാരുടെയും അസാൻമാർഗിക പ്രവർത്തകരുടെയും താവളമായ കോം ട്രസ്റ്റ് കെട്ടിടം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഭൂമാഫിയക്ക് കോർപറേഷൻ കൂട്ടു നിൽക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ സഥലം ഏറ്റെടുക്കുന്നതിൽ സർക്കാറിനോ കോർപറേഷനോ എതിർപ്പില്ലെന്നും നിയമസഭയിൽ ഏകകണ്ഠമായെടുത്ത സ്ഥമേറ്റെടുക്കൽ തീരുമാനത്തിനെതിരെ ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചതാണ് തടസമെന്നും ഭരണപക്ഷവും പറഞ്ഞു.. മാവൂർ റോഡ് മൊഫ്യൂസിൽ സ്റ്റാന്റിന്റെ നവീകരണത്തിന് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറായതായും സർക്കാർ അനുമതി ഉടൻ ലഭിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. സ്റ്റാന്റിന്റെ ശോച്യാവസ്ഥയിൽ ടി.റനീഷാണ് ശ്രദ്ധ ക്ഷണിച്ചത്. നഗത്തിൽ പാർക്കിങ് പ്ലാസകൾ യാഥാർഥ്യമാവാത്ത കാര്യത്തിൽ കെ.സി ശോഭിത ശ്രദ്ധ ക്ഷണിച്ചു. ഒക്ടോബറിൽ മാനാഞ്ചിറ പാർക്കിങ് സമുച്ചയം തറക്കല്ലിടൽ നടത്താനവുമെന്ന് ഡെപ്യൂട്ടിമേയർ അറിയിച്ചു. കാലിക്കറ്റ് ട്രേഡിങ്ങ് സെന്ററിന്റെ നിയമലംഘനത്തിനെതിരെ സരിത പറയേരിയും മാവൂർ റോഡിലെ ബസ്ബേയിൽ ബസുകൾ കയറാത്തതിൽ എം.സി. അനിൽ കുമാറും ശ്രദ്ധ ക്ഷണിച്ചു. ബസ് ബേയിലുംലും ഓട്ടോബേയിലും ബസും ഓട്ടോയും കയറാത്തത് പൊലീസ് ശ്രദ്ധയിലെത്തിക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരത്തിൽ താത്ക്കാലികമായും മറ്റും അനധികൃത കെട്ടിടങ്ങൾ പണിത് കോർപറേഷന് ലഭ്യമാക്കേണ്ട നികുതി നൽകാത്തവർക്കെതിരെ നടപടി വേണമെന്ന് കെ. മൊയ്തീൻ കോയ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ഡോ.എസ്.ജയശ്രീ, ടി.മുരളീധരൻ, ടി.കെ.ചന്ദ്രൻ, കവിത അരുൺ, വി.പി.മനോജ് എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close